ഉഴവൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി 

ഉഴവൂർ : ഗ്രാമപഞ്ചായത്ത് അതി ദരിദ്രകുടുംബങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ വിവിധ പ്രക്രിയയിലൂടെ കണ്ടെത്തിയ മുഴുവൻ അതി ദരിദ്രകുടുംബങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മെഡിക്കൽ ക്യാമ്പ് വാർഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചു. പ്രസ്തുത മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് അംഗം വിടി സുരേഷിന്റെഅധ്യക്ഷതയിൽ മുൻ വൈ: പ്രസിഡന്റ് ഏലിയാമ്മ കുരുവിള ഉദ്ഘാടനം ചെയ്തു.  മെഡിക്കൽ ഓഫീസർമാരായ രാജേഷ് വി.ആർ, സാം സാവ്യോ , എച്ച് ഐ മാരായ രാജേഷ് , ശ്രീകാന്ത്  സെക്രട്ടറി സുനിൽ S അസി. സെക്രട്ടറി സുരേഷ് കെ.ആർ , വി.ഇ.ഒ കപിൽ കെ എ , എ ഇ വൈഷ്ണ പ്രസാദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. മെഡിക്കൽ ക്യാംപിൽ എത്തിയ അതിദരിദ്ര കുടുംബാംഗങ്ങൾക്ക് മരുന്നും , ചികിത്സയും നൽകിയതോടൊപ്പം തുടർ പരിപാലനത്തിനായി ഹെൽത്ത് കാർഡുകളും വിതരണം ചെയ്തു.

Advertisements

Hot Topics

Related Articles