ഉഴവൂർ വോളി: അങ്കമാലി, അസംപ്‌ഷൻ ജേതാക്കൾ

ഉഴവൂർ : സെന്റ് സ്റ്റീഫൻസ് കോളേജിൽ നടന്ന 33-ാമത് സിസ്റ്റർ ഗൊരേറ്റി മെമ്മോറിയൽ വനിതാ വിഭാഗം ഇന്റർ കോളേജിയറ്റ് വോളി ബോൾ ടൂർണമെന്റിന്റെ .ഫൈനലിൽ ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് തിരുവനന്തപുരം എസ്.എൻ. കോളേജിനെ പരാജയപ്പെടുത്തി ജേതാക്കളായി.34 – മത് ബിഷപ്പ് തറയിൽമേമ്മോറിയൽ പുരുഷ വിഭാഗം വോളിബോൾ ടൂർണമെന്റിന്റെ ഫൈനലിൽ അങ്കമാലി, കോഴഞ്ചേരി സെന്റ് തോമസ് കോളേജിനെ പരാജയപ്പെടുത്തി ജേതാക്കളായി.വിജയിക്കൾക്കുള്ള സമ്മാനങ്ങൾ വൈക്കം ഡി.വൈ.എസ്.പി സിബിച്ചൻ ജോസഫ് വിതരണം ചെയ്തു. പ്രോ- മാനേജർ ഡോ.ടി.എം ജോസഫ് അധ്യക്ഷത വഹിച്ച സമ്മാനദാന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. സിൻസി ജോസഫ് സ്വാഗതം ആശംസിച്ചു കോളേജിലെ കായിക വിഭാഗം മേധാവി ഡോ മാത്യൂസ് അബ്രഹാം യോഗത്തിന് കൃതജ്ഞത അർപ്പിച്ചു.

Advertisements

Hot Topics

Related Articles