കുറവിലങ്ങാട്: ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ വനിതസംരംഭങ്ങളുടെ പ്രദർശന വിപണനമേള ത്രിൽസ് വ്യാഴാഴ്ച മുതൽ നടക്കും. മൂന്ന് ദിനങ്ങൾ നീളുന്ന മേള പഞ്ചായത്ത് ബസ് സ്റ്റാൻഡിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. വ്യാഴാഴ്ച 3.30ന് വനിതകളുടെ ഇരുചക്രവാഹനറാലി. നാലിന് കരാട്ടേപ്രദർശനം. തുടർന്നുള്ള ഉദ്ഘാടനസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടർ വി. വിഘ്നേശ്വരി ഉദ്ഘാടനം ചെയ്യും. കലാസന്ധ്യ ചലചിത്രപിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയും സ്റ്റാളുകളുടെ പ്രദർശനം പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിയും ഭക്ഷ്യമേള അസി.ഡയറക്ടർ ജി. അനസും ഉദ്ഘാടനം ചെയ്യും. ആറിന് കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, വെളിയന്നൂർ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കലാസന്ധ്യ.
26ന് 3.30ന് വനിതസാംസ്‌കാരിക കൂട്ടായ്മ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വനിത കമ്മീഷൻ അംഗം എലിസബത്ത് മാമ്മൻ മത്തായി ഉദ്ഘാടനം ചെയ്യും. യുവസാഹിത്യ പുരസ്‌കാര ജേതാവ് അനഘ ജെ. കോലത്ത്, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് മിനി മാത്യു എന്നിവർ ചർച്ച നയിക്കും. അഞ്ചിന് രാമപുരം, ഉഴവൂർ, കാണക്കാരി പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കലാസന്ധ്യ 27ന് ഒൻപതിന് അർബുദനിർണ്ണയ ക്യാമ്പ്. നിഷ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്യും. കോട്ടയം ഡിഎംഒ പി.എൻ വിദ്യാധരൻ പ്രസംഗിക്കും. 3.45ന് സമാപനസമ്മേളനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്യും. ചലചിത്രസീരിയൽ നടി നീനാ കുറുപ്പ് , ജില്ലാ പഞ്ചായത്തംഗം നിർമ്മലാ ജിമ്മി എന്നിവർ പ്രസംഗിക്കും. 7.30ന് നാടകം.
ത്രിൽസിന്റെ നടത്തിപ്പിനായി ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയുടേയും ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം നടത്തുന്നതായി ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി കുര്യൻ,ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കൊച്ചുറാണി സെബാസ്റ്റ്യൻ ,സി ഡി പി ഒ ഡോ. റ്റിൻസി രാമകൃഷ്ണൻ എന്നിവർ അറിയിച്ചു.