ന്യായ വിലയിൽ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ; ‘വിഷുചന്ത’യുമായി ഉഴവൂർ പഞ്ചായത്ത് കുടുംബശ്രീ

ഉഴവൂർ : ഉഴവൂർ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ വിഷുചന്ത ആരംഭിച്ചു. ഉഴവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ കുടുംബശ്രീ ചെയർപേഴ്സൺ മോളി രാജ്‌കുമാറിൽ നിന്നും പച്ചക്കറി കിറ്റ് വാങ്ങി വിഷു ചന്തയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.

Advertisements

ഈ വിഷു കാലഘട്ടത്തിൽ മാർക്കറ്റിൽ പച്ചക്കറി വില പിടിച്ചു നിർത്തുന്നതിനും നല്ല ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ന്യായ വിലയിൽ സാധരണക്കാർക്ക് ലഭ്യമാക്കുവാനും വിഷു ചന്തയിലൂടെ സാധിക്കട്ടെ എന്ന് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അഭിപ്രായപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എലിയമ്മ കുരുവിള, മെമ്പറുമാരായ തങ്കച്ചൻ കെ എം, സിറിയക് കല്ലട, റിനി വിൽ‌സൺ, ബിനു ജോസ്, മേരി സജി, ശ്രീനി തങ്കപ്പൻ, സെക്രട്ടറി സുനിൽ എസ്, അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് കെ ആർ, സിന്ധു സോമദാസ്, തങ്കമ്മ കുഞ്ഞപ്പൻ,അക്കൗണ്ടന്റ് തുഷാര എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Hot Topics

Related Articles