ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് ലാബ് വികസനത്തിന് എംഎൽഎ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചു

കുറവിലങ്ങാട് : ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ വിവിധ ലാബുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് എംഎൽഎ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.

Advertisements

ഉഴവൂർ കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഇന്റർ കോളേജിയേറ്റ് IGNATIA 2k23 പ്രോഗ്രാമിന്റെ ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേശീയതലത്തിലുള്ള നാക്ക് -അക്രിഡിക്കേഷനിൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിന് A+ ലഭിച്ചതിനുള്ള അനുമോദന സൂചകമായി വിദ്യാർത്ഥികളുടെ പഠന സൗകര്യം മെച്ചപ്പെട്ടതാക്കുന്നതിന് 50 കമ്പ്യൂട്ടറുകളും അനുബന്ധ UPS-IT ഉപകരണങ്ങളും കോളേജിന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുന്നതായി മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി.

ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് പ്രിൻസിപ്പൽ ഡോ: സ്റ്റീഫൻ മാത്യു അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ , ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കോളേജ് വാർഡ് മെമ്പറുമായ കെ. എം. തങ്കച്ചൻ , കോളേജ് ബർസാർ ഫാ: ജിൻസ് നെല്ലിക്കാട്ടിൽ , ഫാ: ബെന്നി തോമസ് , വൈസ് പ്രിൻസിപ്പൽമാരായ സിൻസി ജോസഫ് , ഡോ: കെ സി തോമസ് , ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് മേധാവി ലിജിയാ മോൾ തങ്കച്ചൻ , കോളേജ് യൂണിയൻ ചെയർപേഴ്സൺ അഞ്ജലി ആൻറണി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles