ന്യൂസ് ഡെസ്ക് : സമരാഗ്നിയുടെ ഭാഗമായി പത്തനംതിട്ടയില്‍ കെ. സുധാകരനും വി. ഡി. സതീശനും ഒരുമിച്ച് നടത്താൻ തീരുമാനിച്ച വാർത്ത സമ്മേളനം ഒഴിവാക്കിയതായി സൂചന.കെ. സുധാകരൻ പത്തനംതിട്ടയിലും വിഡി സതീശൻ കൊച്ചിയിലും ആണ്. സതീശൻ എത്താൻ വൈകിയതിനാല്‍ ആണ് വാർത്ത സമ്മേളനം ഒഴിവാക്കിയതെന്ന് വിശദീകരണം. എന്നാല്‍ വിവാദം ഒഴിവാക്കാനാണ് വാർത്താസമ്മേളനം മാറ്റി വെച്ചതെന്ന് സൂചന.
കെ സുധാകരനെ കാണാൻ പത്തനംതിട്ട ഡി സി സി പ്രസിഡൻ്റ് സതീഷ് കൊച്ചു പറമ്പില്‍ എത്തിയിരുന്നു. അനാരോഗ്യമുണ്ടെന്ന് സതീശൻ അറിയിച്ചിട്ടില്ലെന്നും സതീശൻ കൊച്ചു പറമ്പില്‍ പറഞ്ഞു.അതേസമയം കണ്ണൂരില്‍ ലോക്സഭാ സ്ഥാനാർത്ഥി താൻ എന്ന എഐസിസി നിർദ്ദേശം തനിക്ക് ലഭിച്ചിട്ടില്ല എന്ന് കെ സുധാകരൻ. സ്ഥാനാർത്ഥിയായ കാര്യത്തില്‍ തനിക്ക് നിർദ്ദേശം കിട്ടിയിട്ടില്ലെന്നും മാധ്യമങ്ങള്‍ ആണോ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് എന്നും സുധാകരൻ ചോദിച്ചു.