തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ 150 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇന്ന് വിധി.തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുക. വിധി പറയാനായി ഹർജി ഇന്നത്തേക്ക് മാറ്റിവച്ചതിന് കാരണം കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ മറുപടി ലഭിക്കാത്തതാണ്. കോടതിയുടെ നിർദേശം വ്യാഴാഴ്ച മറുപടി നല്‍കണമെന്നാണ്. നിലമ്ബൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍ കെ-റെയില്‍ പദ്ധതി അട്ടിമറിക്കാനായി ഇതര സംസ്ഥാന ലോബികളില്‍ നിന്നും സതീശൻ കൈക്കൂലി വാങ്ങിയെന്ന് നിയമസഭയില്‍ ആരോപിച്ചിരുന്നു.
Advertisements