തിരുവനന്തപുരം : ഒരു രാത്രി മഴപെയ്തപ്പോള്‍ തലസ്ഥാന നഗരിയിലെ പാവങ്ങള്‍ വെള്ളത്തിലായെന്നും ഇതാണോ പിണറായി വിജയൻറെ ഡച്ച് മോഡലെന്നും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കാലാവസ്ഥ അടിസ്ഥാനമാക്കി വികസനം രൂപപ്പെടുത്തണമെന്നും ദുരിതമുണ്ടായവര്‍ക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. കൊച്ചി സര്‍വ്വകലാശാലയെ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നില്ല. സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും വി ഡി സതീശൻ ആരോപിച്ചു.
ഒറ്റരാത്രി തലസ്ഥാനത്ത് പെയ്ത കനത്ത മഴ തിരുവനന്തപുരം നഗരത്തെയും പരിസരപ്രദേശങ്ങളെയും വെള്ളത്തിലാക്കി. നിരവധിയാളുകളുടെ വീടുകളില്‍ വെള്ളംകയറി. ഗൃഹോപകരണങ്ങള്‍ക്കും നൂറുകണക്കിനു വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. നഗരത്തിലെ ഇടറോഡുകള്‍ സ്തംഭിച്ചു. പലയിടങ്ങളിലും വൈദ്യുതിബന്ധം താറുമാറായി. വെള്ളം ഇറങ്ങിയെങ്കിലും വീടുകളിലെല്ലാം ചെളി നിറഞ്ഞ സ്ഥിതിയാണ്.