“ബിന്ദുവിന്റെ മരണത്തിന് ഉത്തരവാദി സർക്കാർ; കൊവിഡ് കാലത്തെ മരണ സംഖ്യ സർക്കാർ ഒളിപ്പിച്ചു വച്ചു”; വി ഡി സതീശൻ

തിരുവനന്തപുരം: ബിന്ദുവിന്റെ മരണത്തിന് ഉത്തരവാദി സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് മരുന്ന് വിതരണമടക്കം പ്രതിസന്ധിയിലാണ്. ആരോഗ്യമേഖല ആകെ സ്തംഭിച്ചുവെന്നും അഴിമതിമയെല്ലാം പുറത്തു കൊണ്ടു വരുമെന്നും അദ്ദേഹം പ്രതികരിച്ചു. കൊവിഡ് കാലത്തെ മരണ സംഖ്യയടക്കം സർക്കാ‍ർ ഒളിച്ചു വച്ചുവെന്നും വിഡി സതീശൻ.

Advertisements

സൂംബ വിവാദത്തിൽ അധ്യാപകനെ സസ്പെന്റ് ചെയ്തതിനെതിരെയും വി ഡി സതീശൻ പ്രതികരിച്ചു. ഒരു അധ്യാപകന് അഭിപ്രായം പറയാൻ കഴിയില്ലേയെന്നും അഭിപ്രായം പറഞ്ഞതിന് അധ്യാപകനെ സസ്പെന്റ് ചെയ്തത് ശരിയായില്ലെന്നും പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Hot Topics

Related Articles