ഇന്ത്യ ജനാധിപത്യത്തിൽ നിന്നും ഏകാധിപത്യത്തിലേക്ക്;ഇതിനെതിരെ ശബ്ദം ഉയർത്തേണ്ടതും പ്രതികരിക്കേണ്ടതും ഇന്ത്യൻ ജനതയുടെ കർത്തവ്യം :വി. എൻ വാസവൻ

കോട്ടയം :ഇന്ത്യ മതേതര രാജ്യത്തിൽ നിന്ന് മതാധിഷ്ടിത രാജ്യത്തിലേക്ക് നീങ്ങുന്നു- മന്ത്രി വി എൻ വാസവൻ

Advertisements

രാജവാഴ്ചയെ ഓർമിപ്പിക്കുന്ന ചെങ്കോൽ ഇന്ത്യൻ പാർലമെന്റിൽ സ്ഥാപിച്ചത് വഴി ഇന്ത്യ ജനാധിപത്യത്തിൽ നിന്നും ഏകാധിപത്യത്തിലേക്ക് പോകുന്നുവെന്ന സൂചന കേന്ദ്രസർക്കാർ നൽകിക്കഴിഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യ മതേതര രാജ്യത്തിൽ നിന്ന് മതാധിഷ്ടിത രാജ്യത്തിലേക്ക് നീങ്ങുന്നുവെന്നും ഇതിനെതിരെ ശബ്ദം ഉയർത്തേണ്ടതും പ്രതികരിക്കേണ്ടതും ഇന്ത്യൻ ജനതയുടെ കർത്തവ്യമാണെന്നും വി എൻ വാസവൻ (സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി പറഞ്ഞു.

മഹാത്മാ ഗാന്ധി സർവ്വകലാശാല സേവനത്തിൽ നിന്നും മെയ്‌ മാസം വിരമിക്കുന്ന എം ജി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ നേതാക്കളായ ബാബുരാജ് എ വാര്യർ, മജീദ് വി പി എന്നിവർക്കും അസോസിയേഷൻ അംഗങ്ങൾക്കും നൽകിയ യാത്രയയപ്പ് യോഗം
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ. വി. റസ്സൽ (സി ഐ ടി യു ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം, റെജി സഖറിയ, സിൻഡിക്കേറ്റ് അംഗം, കെ പി ശ്രീനി, സെക്രട്ടറി, എംപ്ലോയീസ് അസോസിയേഷൻ, രാജേഷ് കുമാർ കെ ടി, പ്രസിഡന്റ്‌, എംപ്ലോയീസ് അസോസിയേഷൻ,. സുരേഷ് എം എസ്, സെനറ്റ് മെമ്പർ, വി.ആർ. പ്രസാദ്, സെക്രട്ടറി, യൂണിവേഴ്സിറ്റി പെൻഷനേഴ്സ് ഫോറം എം. ജി. യൂണിവേഴ്സിറ്റി യൂണിറ്റ്, അനൂപ് എസ്, വൈസ് പ്രസിഡന്റ്‌, എംപ്ലോയീസ് അസോസിയേഷൻ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles