ആര്‍എസ്എസ് പരിപാടിയിൽ വിസിമാരുടെ സാന്നിധ്യം; “ആര്‍എസ്എസിന്‍റ പരിപാടിക്ക് പോകുന്നവരെ ആ സ്ഥാനത്ത് ഇരുത്തിക്കൊണ്ട് പോകേണ്ട കാര്യമില്ല”; കുഫോസ് വിസി ബിജു കുമാറിനെതിരെ മന്ത്രി വി ശിവന്‍ കുട്ടി

തിരുവനന്തപുരം: ആര്‍എസ്എസ് പരുപാടിയില്‍ പങ്കെടുത്ത കുഫോസ് വിസി ബിജു മാറിനെതിരെ മന്ത്രി വി ശിവന്‍ കുട്ടി. ആര്‍എസ്എസിന്‍റ പരിപാടിക്ക് പോകുന്നവരെ ആ സ്ഥാനത്ത് ഇരുത്തിക്കൊണ്ട് പോകേണ്ട കാര്യമില്ല, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഈ കാര്യം തീരുമാനിക്കണം എന്നാണ് മന്ത്രി പറഞ്ഞത്.

Advertisements

ആര്‍എസ്എസിന്‍റെ പരിപാടിക്ക് പോകുന്നവരെയൊന്നും ആ സ്ഥാനത്ത് ഇരുത്തേണ്ട കാര്യമില്ല. അത് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നില്ല. സര്‍ക്കാര്‍ പ്രതിനിധി സര്‍ക്കാരിന്‍റെ അനുവാദമില്ലാതെ പരുപാടികളില്‍ പങ്കെടുത്താല്‍ സര്‍ക്കാര്‍ സ്ഥാനത്തുനിന്ന് അയാളെ മാറ്റണം’ എന്നാണ് ശിവന്‍കുട്ടി പറഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിലും മന്ത്രി പ്രതികരിച്ചു. അരമനയില്‍ കയറിയിരുന്ന് പ്രാര്‍ത്ഥിച്ചാല്‍ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമോ,ക്രിസ്യാനികളെയും മുസ്ലീംങ്ങളേയും പൂര്‍ണമായും നീക്കംചെയ്യാനുള്ള എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്കെതിരെ ഇത്തരം അതിക്രമ ഉണ്ടാകുനെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയോട് പരാതി നല്‍കുന്നതിന് പോലുമുള്ള ധൈര്യം ഈ തിരുമേനിമാര്‍ കാണിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles