ചെന്നൈ: തമിഴ്നാട് വാൽപ്പാറയിൽ സർക്കാർ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 14 പേരുടെ നില ഗുരുതരമാണ്.
Advertisements
തിരുപ്പൂരിൽ നിന്നും വാൽപ്പാറയിലേക്ക് വരികയായിരുന്ന ബസ് ആണ് മറിഞ്ഞത്. ഹെയര്‍പിന്‍ വളവ് തിരിയികുയായിരുന്ന ബസ് നിയന്ത്രണംവിട്ട് ആഴത്തിലുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.