കോട്ടയം: ഒരു കിലോ ഇഞ്ചി വിത്ത് 500 രൂപ കൊടുത്തു വാങ്ങി കൃഷി ചെയ്ത കർഷകർ വിളവെടുത്ത് വിൽക്കാൻ കടയിൽ ചെന്നപ്പോൾ കർഷകന് കിട്ടുന്നത് 60 രൂപ ഒരു കിലോ ഇഞ്ചി വിത്ത് കൃഷിചെയ്ത കർഷകന് വിളവായി ലഭിച്ചത് 6 കിലോ യാണ് മരത്തിൽ വിത്തിന് മുടക്കിയ പണം പോലും കർഷകന് ലഭിച്ചില്ല ഇതിനുപുറമേ പണിക്കൂലിയു൦ വളത്തിന്റെചിലവു൦ അധിക ബാധിതയായി കാലാവസ്ഥ വ്യതിയാന൦ ഉൽപ്പാദന൦ കുറക്കുന്നത് കർഷകർക്ക് തലവേദനയാവുകയാണ് മുൻകാലങ്ങളിൽ ഒരു കിലോ വിത്തിൽ നിന്ന് പത്തുകിലോയിക്ക് മുകളിൽ ഉൽപ്പാദന൦ ലഭിക്കുമായിരുന്നു കർഷകർ ഉൽപ്പാദിപ്പിച്ച ഇഞ്ചി നൂറു രൂപ നിരക്കിൽ ഹോട്ടികോപ്പ് വഴി സ൦ഭരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശൃപ്പെട്ടു.