വടക്കൻ ജില്ലകളിലെ പോലീസിനെയും നാട്ടുകാരെയും വട്ടം കറക്കിയ കുപ്രസിദ്ധ അമ്പലം മോഷ്ടാവ് കട്ടപ്പന പോലീസിന്റെ പിടിയിൽ : പിടിയിലായത് അഞ്ഞൂറിൽ അധികം കേസുകളിൽ പ്രതിയായ മോഷ്ടാവ്

ഇടുക്കി :  മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ, പാലക്കാട് ജില്ലകളിലായി 500ൽ അധികം അമ്പല മോഷണ കേസുകളിൽ പ്രതിയായ മലപ്പുറം എടപ്പാൾ സ്വദേശി കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായി.  മോഷണം നടത്തിയ ശേഷം ചില്ലറപ്പണം വിവിധ വ്യാപാരസ്ഥാപനങ്ങളിൽ ചില്ലറ കൊടുത്തു നോട്ട് ആക്കി മാറ്റി ആഡംബര ജീവിതം നയിച്ചു വരവേയാണ് പ്രതി പിടിയിലായത്. ഇടുക്കി ജില്ലയിൽ കുമളിയിലെ സ്വകാര്യ ലോഡ്ജിൽ താമസിച്ചിരുന്ന മലപ്പുറം കാലടി  കണ്ടരനകം  ഭാഗത്ത് കൊട്ടരപ്പാട്ട് വീട്ടിൽ ശിവദാസൻ മകൻ സജീഷിനെ ( 43 ) യാണ് പൊലീസ് സംഘം പിടികൂടിയത്. 
    
കട്ടപ്പനയിലെ ചില വ്യാപാരസ്ഥാപനങ്ങളിൽ ചില്ലറ നാണയങ്ങൾ കൊണ്ടുകൊടുത്ത് അത് നോട്ടാക്കി മാറ്റാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് സംഘം രഹസ്യമായി ഇയാളെ നിരീക്ഷിക്കുകയായിരുന്നു. ഇതിനുമുമ്പ് നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ഇയാളുടെ ഫോട്ടോ  പോലീസ് ഗ്രൂപ്പുകളിൽ കണ്ടിട്ടുള്ള മുൻ പരിചയം വച്ച് ഇയാളെ ചോദ്യം ചെയ്തു. തുടർന്നാണ് ഇയാൾ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസിന് മനസ്സിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോൾ ബാഗിനുള്ളിൽ  ചില്ലറ നാണയങ്ങളും, വാഹനങ്ങളുടെ താക്കോലുകളും കണ്ടെത്തി.

തുടർന്ന് ,  മലപ്പുറം,കോഴിക്കോട്,തൃശ്ശൂർ, പാലക്കാട് ജില്ലകളിലായി 30 തോളം അമ്പല മോഷണ കേസുകളും 5 ബൈക്കുകളും മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു. 20 വർഷത്തോളമായി അമ്പലങ്ങളിൽ മോഷണം നടത്തുകയും അമ്പലം മോഷണം നടത്തുന്നതിനായി അടുത്ത പ്രദേശങ്ങളിൽ നിന്നും ബൈക്കുകൾ മോഷ്ടിക്കുകയും പിന്നീട് കെഎസ്ആർടിസി റെയിൽവേ പാർക്കിങ്ങുകളിൽ ബൈക്ക് പാർക്ക് ചെയ്ത ശേഷം അതിന്റെ താക്കോൽ കൈയിൽ കൊണ്ടുപോവുകയും ആണ് പതിവ്. വീണ്ടും ഈ സ്ഥലങ്ങളിൽ മോഷണം നടത്തേണ്ടി വരുമ്പോൾ വീണ്ടും ഈ ബൈക്കുക കളാണ് ഉപയോഗിക്കാറുള്ളത് 2022 ജൂലൈ 17ന് പെരിന്തൽമണ്ണ സബ് ജയിലിൽ നിന്നും ശിക്ഷകഴിഞ്ഞ് ഇറങ്ങിയ പ്രതി ഇറങ്ങിയശേഷം മാത്രം 30ലധികം അമ്പലങ്ങളിലും മോഷണം നടത്തിയിട്ടുണ്ട്.  ആയിരത്തിലധികം അമ്പലഭണ്ഡാരം താൻ മോഷണം നടത്തിയിട്ടുണ്ടെന്നാണ് പ്രതി അവകാശപ്പെടുന്നത് പിടികൂടിയ സമയം പ്രതിയുടെ കൈവശം എടപ്പാൾ കുറ്റിപ്പുറം ഭാഗത്തുള്ള ഒരു ക്ഷേത്രത്തിൽ നിന്നും ഭണ്ഡാരം പൊട്ടിച്ച ചില്ലറയും നോട്ടുകളും അഞ്ചു ബൈക്കുകളുടെ താക്കോലും കുമിളിയിലെ ആഡംബര റിസോർട്ടിൽ പണം അടച്ചതിന്റെ രസീത് ഉൾപ്പെടെ ഇയാളുടെ ബാഗിൽ ഉണ്ടായിരുന്നു.

Advertisements

എടപ്പാളിൽ നിന്നും അമ്പലഭണ്ഡാരവും ഇതിനു മുൻപ് മറ്റ് അമ്പലങ്ങളിൽ നിന്നും മോഷ്ടിച്ചതുമായ പണം ആണെന്ന് പ്രതി പറഞ്ഞത്  ഭണ്ഡാരം പൊട്ടിച്ചു  കിട്ടുന്ന പണം മുന്തിയ ഇനം  മദ്യവും,ഭക്ഷണം  കഴിക്കുന്നതിനും ആഡംബര ലോഡ്ജു കളിൽ താമസിക്കുന്നതിനും ആണ് വിനിയോഗിച്ചിരുന്നത് എന്ന് പ്രതി പറഞ്ഞതായി പോലീസ് പറഞ്ഞു കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം അംഗങ്ങളായ എസ് ഐ സജിമോൻ ജോസഫ് സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സിനോജ് പി.ജെ , ടോണി ജോൺ  സിവിൽ പൊലീസ് ഓഫിസർ അനീഷ് വി കെ  എന്നിവരാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

തുടർ അന്വേഷണം  കട്ടപ്പന സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ വിശാൽ ജോൺസൺ, എസ് ഐ ദിലീപ് കുമാർ കെ  എന്നിവരെ ഏൽപ്പിച്ചതായി  ഡിവൈഎസ്പി അറിയിച്ചു. മലപ്പുറം ജില്ലയിൽ പുതിയതായി 17ഉം, കോഴിക്കോട് ജില്ലയിൽ 9ഉം, തൃശ്ശൂർ ജില്ലയിൽ 8ഉം, പാലക്കാട് ഒന്നും കേസുകളാണ് ഉള്ളത് പ്രതി കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ് വടക്കൻ ജില്ലകളിലെ അമ്പലങ്ങൾ കേന്ദ്രീകരിച്ച് നിരന്തരമായി മോഷണങ്ങൾ നടന്നിട്ടും പ്രതിയെ പിടികൂടാൻ ആവാത്തത് പോലീസിനും നാട്ടുകാർക്കും തീരാ തലവേദന ആയിരിക്കുന്ന സമയത്താണ് പ്രതി കട്ടപ്പന പോലീസിന്റെ വലയിലാകുന്നത് സ്വകാര്യ ആയുർവേദ കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടീവ് ആണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ലോഡ്ജിൽ  താമസിച്ച് ആർഭാട ജീവിതം നടത്തിവന്നിരുന്നത് ഏജൻസികളിൽ നിന്നും കിട്ടുന്ന ചില്ലറയാണ്  എന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇയാൾ പല വ്യാപാരസ്ഥാപനങ്ങളിലും ചില്ലറ മാറ്റി നോട്ട് ആക്കിയിരുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.