കോഴിക്കോട്: വടകരയിൽ അയൽവാസിയുടെ തലയ്ക്കടിച്ച് പരിക്കേല്പിച്ചതിന് പൊലീസ് തിരയുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടകര പഴങ്കാവ് സ്വദേശി സുരേഷ് ബാബുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച്ചയാണ് സംഭവം. കഴിഞ്ഞ ഓഗസ്റ്റ് 10നാണ് സുരേഷ് ബാബു അയൽവാസിയെ കമ്പികൊണ്ട് തലയ്ക്കടിച്ച് പരുക്കേല്പിച്ചത്.
ആരോഗ്യവകുപ്പ് ജീവനക്കാരനായ സുരേഷിനെ കണ്ണൂർ എടക്കാട് എന്ന സ്ഥലത്തു നിന്നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുവിന്റെ വീട്ടിലാണ് ഇയാൾ തൂങ്ങിമരിച്ചത്. അയൽവാസിയും ഇയാളും തമ്മിൽ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇതേതുടർന്നുണ്ടായ വഴക്കിവിടെയാണ് സുരേഷ് അയൽവാസിയുടെ തലയ്ക്കടിച്ച് പരിക്കേല്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഇയാൾ ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നെന്നാണ് സംശയിക്കുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.