വൈക്കത്ത് നിർധന യുവതിക്ക് വീട് നിർമ്മിച്ചു നൽകാൻ ലേക്ക് സിറ്റി റോട്ടറി ക്ലബും ജെൻ്റിൽമാൻ ചിട്ട് ഫണ്ട്സും

വൈക്കം:ജെൻ്റിൽമാൻ ചിട്ടി ഫണ്ട്സ് കമ്പനി,വൈക്കം ലേക് സിറ്റി റോട്ടറി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നിർധന യുവതിക്കു അന്തിയുറങ്ങാൻ വീ : ടൊരുങ്ങുന്നു. മറവന്തുരുത്ത് കൃഷ്ണാ ലയത്തിൽ ഇരുകാലുകളും തളർന്ന മഞ്ജുരാജീവി നാണു വീട് നിർമ്മിച്ചു നൽകുന്നത്. 26ന് വൈകുന്നേരം അഞ്ചിന് റോട്ടറി ഗവർണർ സുധി ജബ്ബാർ താക്കോൽ ദാനം നിർവഹിക്കും. വൈക്കം ലേക്സിറ്റി റോട്ടറി ക്ലബ് വാങ്ങി നൽകിയ സ്ഥലത്ത് ജെന്റിൽമാൻ ചിട്ടി ഫണ്ട്സ് 10ലക്ഷം രൂപ വിനിയോഗിച്ചാണ് വീട് നിർമ്മിച്ചത്. തലചായ്ക്കാൻ ഇടമില്ലാത്ത നിർധനർക്ക് ജെൻ്റിൽമാൻ ചിട്ടി ഫണ്ട്സ് കമ്പനി ഒരുകോടി രൂപ ചെലവിൽ പത്തു വീടുകളാണ് നിർമിച്ചു നൽകുന്നത്. ഇതിൽ ആദ്യ വീടിൻ്റെ നിർമാണമാണ് പൂർ ത്തിയായത്. മറ്റ് ഒൻപത് വീട് നിർമ്മിച്ച് നൽകുന്നതിനുള്ള നടപടി കൾ ആരംഭിച്ചതായും വിദ്യാർഥികൾക്കു പഠന സഹായങ്ങളും 100 കുട്ടികൾക്ക് ഉപരിപഠനത്തി നുള്ള സഹായപദ്ധതികളും നടപ്പിലാക്കുമെന്നു മാനേജിംഗ് ഡയറക്ടർ ബാബുകേശവൻ, റോട്ടറി പ്രസിഡൻ്റ് മിനിജോണി, സെക്രട്ടറി ജി.ശ്രീഹരി, ഡിജിഎംസാംപോത്താറ എന്നിവർ പറഞ്ഞു.

Advertisements

Hot Topics

Related Articles