വടവാതൂർ ഡമ്പിംങ് യാർഡിൽ അനുവാദമില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതായി പരാതി; വിജയപുരം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം ഡമ്പിംങ് യാർഡ് സന്ദർശിക്കും

കോട്ടയം: വടവാതൂർ ഡമ്പിംങ് യാർഡിൽ അനധികൃതമായി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായി ആരോപിച്ച് വിജയപുരം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് വടവാതൂർ ഡമ്പിംങ് യാർഡ് സന്ദർശിക്കും. വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.ടി സോമൻകുട്ടിയും, പഞ്ചായത്തംഗങ്ങളും സെക്രട്ടറിയും അടങ്ങുന്ന സംഘമാണ് വടവാതൂർ ഡമ്പിംങ് യാർഡ് സന്ദർശിക്കുക. ഇത്തരത്തിൽ പ്രവർത്തനങ്ങൾ നടത്തുന്നതിന് എതിരെ ഹൈക്കോടതിയെ സമീപിക്കുന്നതിനെപ്പറ്റിയും പഞ്ചായത്ത് ആലോചിക്കുന്നുണ്ട്.

Advertisements

വടവാതൂർ ഡമ്പിംങ് യാർഡിൽ പഞ്ചായത്തിന്റെ അനുവാദമില്ലാതെ അറ്റകുറ്റപണികൾ നടത്തുകയും, യന്ത്രം ഇറക്കുകയും ചെയ്തതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇതിനെതിരെയാണ് ഇപ്പോൾ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം രംഗത്ത് എത്തിയിരിക്കുന്നത്. വിഷയത്തിൽ ഇന്ന് വടവാതൂർ ഡമ്പിംങ് യാർഡ് സന്ദർശിക്കുന്നതിനാണ് ഇപ്പോൾ പഞ്ചായത്ത് പ്രസിഡന്റ്് അടക്കമുള്ളവർ ഒരുങ്ങുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.