മനുഷ്യനായി അവതരിച്ച ക്രിസ്തുവിന്റെ പരസ്യജീവിതത്തിലെ അന്തിമഘട്ടങ്ങളായ പീഡാനുഭവ മരണ ഉത്ഥാന രഹസ്യങ്ങളുടെ ഓർമ്മയാചരണവും പ്രഘോഷണവും നടത്തുന്ന വിശുദ്ധവാരത്തിന് തുടക്കം കുറിച്ചുകൊണ്ട് ക്രിസ്തുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തിന്റെ ഓർമ്മയാചരണമായ ഓശാന ഞായർ വടവാതൂർ ഞാറക്കൽ സെന്റ്.മേരീസ് റോമൻ കത്തോലിക്കാ പള്ളിയിൽ ആചരിച്ചു.രാവിലെ വിശ്വാസികൾക്ക് കുരുത്തോലകൾ വെഞ്ചിരിച്ചു നൽകുകയും ചെയ്തു. തുടർന്ന് വിശ്വാസികൾ കുരുത്തോലകൾ കൈകളിലേന്തി ദാവീദിൻ സുതന് ഓശാന പാടിക്കൊണ്ട് പ്രദക്ഷിണം നടത്തി.വികാരി ഫാ. സേവ്യർ തൈപ്പാടത്ത് ഒ എസ് ജെ , സഹ വികാരി ഫാ. ലിജോ മോൻ ഒ എസ് ജെ എന്നിവർ നേതൃത്വം നൽകി.
Advertisements