കോട്ടയം: വടവാതൂർ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ നവരാത്രി മഹോത്സവവും സപ്താഹ യജ്ഞവും ദശാവതാരച്ചാർത്തിനും തുടക്കമായി. നവരാത്രി മഹോത്സവത്തിന്റെ ഭാഗമായുള്ള ചടങ്ങുകൾ 26 ന് ആരംഭിച്ചു. സപ്താഹ യജ്ഞം ക്ഷേത്രത്തിൽ ആരംഭിച്ചു. പൂജവയ്പ്പ് ഒക്ടോബർ മൂന്നിനും, മഹാ നവമി നാലിനും വിജയദശമിയുടെ ഭാഗമായി വിദ്യാരംഭം ഒക്ടോബർ അഞ്ചിനുമാണ് നടക്കുക. 26 മുതൽ ഒക്ടോബർ അഞ്ചു വരെയാണ് ദശാവതാരച്ചാർത്ത് നടക്കും.
26 ന് ക്ഷേത്രത്തിലെ സപ്താഹ യജ്ഞം ദേവസ്വം ബോർഡ് അംഗം പി.എം തങ്കപ്പനാണ് ഉദ്ഘാടനം ചെയ്തത്. ജി.ഹരികൃഷ്ണൻ മല്ലപ്പള്ളിയാണ് യജ്ഞാചാര്യൻ. സപ്താഹ വേദിയിൽ സെപ്റ്റംബർ 29 വ്യാഴാഴ്ച രാവിലെ പത്തിന് ശ്രീകൃഷ്ണാവതാരം നടക്കും. ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്. 30 ന് രാവിലെ പത്തിന് ഗോവിന്ദ പട്ടാഭിഷേകം, ഒന്നിന് രാവിലെ പത്തിന് രുഗ്മിണീ സ്വയംവര ഘോഷയാത്ര, രുഗ്മിണീ സ്വയംവരം. വൈകിട്ട് അഞ്ചിന് സർവൈശ്വര്യപൂജ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒക്ടോബർ രണ്ടിന് രാവിലെ 10 ന് കുചേലസത്ഗതി, രാവിലെ 11 ന് നവഗ്രഹ പൂജ. രണ്ടിന് വൈകിട്ട് ഏഴിന് ഹിന്ദു ഐക്യവേദി സംസ്ഥആന വ്യക്താവ് ഇ.എസ് ബിജു പ്രഭാഷണം നടത്തും. ഒക്ടോബർ മൂന്നിനു രാവിലെ പത്തിന് സ്വർഗാരോഹണം. 11.30 ന് അവഭൃഥസ്നാന ഘോഷയാത്ര. വൈകിട്ട് ഏഴിന് പൂജ വയ്പ്പ്. മഹാനവമി ദിനമായ ഒക്ടോബർ നാലിനു രാവിലെ 08.30 ന് സംഗീതാരാധന. അഞ്ചിന് വിജയദശമിയുടെ ഭാഗമായി രാവിലെ ഏഴു മുതൽ വിദ്യാരംഭം നടത്തും.