വൈക്കം:വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി ഉത്സവത്തിനു മുന്നോടിയായി തിങ്കളാഴ്ച നടക്കുന്നവടയാർ സമൂഹത്തിൻ്റെ സന്ധ്യ വേലയുടെ ഭാഗമായ പ്രാതലിൻ്റെ അരി അളക്കൽ ക്ഷേത്രകല വറയിൽ നടന്നു. എട്ടു പറയുടെ പ്രാതലാണ് ഇക്കുറി സമൂഹം നടത്തുന്നത്. തിങ്കളാഴ്ചസന്ധ്യ വേലയുടെ ആയിരം കുടം വഴിപാടിനുശേഷം വൈക്കത്തപ്പന് മാന്യസ്ഥാനത്ത് ഇലയിട്ട് വിളമ്പിയ ശേഷം ഊട്ടുപുരയിൽ ഭക്തർക്ക് പ്രാതലൂട്ട് നടത്തും.
Advertisements