തലയോലപറമ്പ്: വടയാർ ഉണ്ണിമിശിഹയുള്ള പള്ളി ഇട വികയുടെ ആഭിമുഖ്യത്തിൽ ഫാ. ജോർജിൻ്റെ പൗരോഹിത്യത്തിൻ്റെ സുവർണജൂബിലി ആഘോഷിച്ചു.വടയാർ ഉണ്ണിമിശിഹ പള്ളിയിൽ വിശുദ്ധകുർബാനയ്ക്ക് ശേഷം വടയാർ ഉണ്ണിമിശിഹ പള്ളി ഹാളിൽ നടന്ന അനുമോദനയോഗത്തിൽ വികാരി ഫാ. സെബാസ്റ്റ്യൻചണ്ണാപ്പി ള്ളി അധ്യക്ഷത വഹിച്ചു.യോഗത്തിൽ വൈദീകരും ഇടവകാംഗങ്ങളും കുടുംബാംഗങ്ങളും ഫാ. ജോർജ് കുന്നത്തിന് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. ഫാ. ജോർജ് കുന്നത്ത്, ഫാ. ജോർജ് ചിറയിൽ എന്നിവർ ചേർന്ന് ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി കേക്കുമുറിച്ചു ആഹ്ലാദം പങ്കിട്ടു.ഫാ. എഫ്രേം പെട്ടപ്ലാക്കൽ, സെബാസ്റ്റ്യൻ കോളാ റയിൽ , ഫാമിലി യൂണിറ്റ് വൈസ്ചെയർമാൻ ജോമോൻ ചെറുതോട്ടുപുറം തുടങ്ങിയവർ പ്രസംഗിച്ചു.