വണ്ടിപ്പെരിയാർ വള്ളക്കടവിൽ ഇഞ്ചിക്കാടിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് വാളാടി സ്വദേശിയായ യുവാവ്; ഒരാൾ കസ്റ്റഡിയിൽ

തൊടുപുഴ: വണ്ടിപ്പെരിയാർ വള്ളകടവ് ഇഞ്ചിക്കാടിന് സമീപം യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി വണ്ടിപ്പെരിയാർ വാളാടി സ്വദേശിയായ രമേശ് (24 )എന്നയാളാണ് മരിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇന്ന് പുലർച്ചെ നാല്‌നാല് മണിയോടെയാണ് വണ്ടിപ്പെരിയാർ വള്ളക്കടവ് റൂട്ടിൽ ഇഞ്ചിക്കാടിന് സമീപം യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതു വഴി കടന്നുപോയ ആളുകളാണ് മൃതദേഹം കണ്ടത് തുടർന്ന് വണ്ടിപ്പെരിയാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു പൊലീസ് എത്തി നടത്തിയ അന്വേഷണത്തിൽ വണ്ടിപ്പെരിയാർ വാളാടി സ്വദേശി രമേശാണ് മരിച്ചതെന്ന് തിരിച്ചറിയുകയായിരുന്നു .തുടർന്ന് ബന്ധുക്കൾ സ്ഥലത്തെത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു.സംഭവസ്ഥലത്ത് ഫോറൻസിക് പരിശോധനകൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയയ്ക്കും . വാഹനത്തിൽ നിന്ന് വീണ നിലയിലാണ് മൃതദേഹം കണ്ടതെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ തെറിച്ച് വീണ നിലയിൽ കണ്ടെത്തിയിട്ടമുണ്ട്. സംഭത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Advertisements

Hot Topics

Related Articles