കടുത്തുരുത്തി: വെള്ളാശ്ശേരി മണികണ്ഠപുരം ശ്രീ മഹാവിഷ്ണുക്ഷേത്രത്തിന്റെയും പൂഴിക്കോൽക്കാവ് ഭഗവതി ക്ഷേത്രത്തിലെയും 26..മത് ശ്രീമദ് ഭാഗവത യജ്ഞതിന്റെ ഭാഗമായി നടന്ന രുഗ്മിണി സ്വയംവരം ഭക്തിസാന്ദ്രമായി.
രാവിലെ 5.30ന് ഗണപതിഹോമത്തോടെ പൂജകൾ ആരംഭിച്ചു. പ്രഭാത പൂജകൾ സഹസ്രനാമ ജപവും സമൂഹ പ്രാർത്ഥനക്കുശേഷം ഏഴുമണിമുതൽ ഭാഗവത പാരായണം തുടങ്ങി. രാവിലെ 10. 30 ന് ദേവി സന്നിധിയിൽ നിന്നും ക്ഷേത്രം മേൽശാന്തി തലയോലപ്പറമ്പ് പാടത്ത് ഇല്ലത്ത് ഹരികുമാർ പൂജിച്ച് നൽകിയ രുഗ്മിണി ദേവിയുടെ വിഗ്രഹം താലപ്പൊലിയുടെ അകമ്പടിയോടെ സ്വയംവര ഘോഷയാത്ര യജ്ഞവേദിയിൽ എത്തിച്ചേരുകയും സ്വയംവര പുഷ്പാഞ്ജലി, പുടവ സമർപ്പണം, പായസം നിവേദ്യം, മധുര പലഹാരങ്ങൾ നിവേദ്യത്തിനു ശേഷം അൻ പറ നടന്നു. തുടർന്ന് ഭാഗവത പ്രഭാഷണവും,പ്രസാദ ഊട്ടും നടന്നു രണ്ടിന് ഭാഗവത പാരായണം തുടർച്ചയും വൈകിട്ട് 6, 15ന് ശേഷം ദീപാരാധന ദീപ കാഴ്ച എന്നിവ നടന്നു. ക്ഷേത്രം തന്ത്രി താന്ത്രികകുലപതി മനയത്താറ്റില്ലത്ത് ബ്രഹ്മശ്രീ ചന്ദ്രശേഖരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ, തിരുവിഴ ഗോപകുമാര ശർമ യജ്ഞാചാര്യനും, ചേർത്തല രാധാകൃഷ്ണൻ നായരും, മുംബൈ ശ്രീമതി കനകം നായർ യജ്ഞ പൗരാണികരായി ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വെള്ളാശ്ശേരി മണികണ്ഠപുരം ശ്രീ മഹാവിഷ്ണുക്ഷേത്രത്തിന്റെയും പൂഴിക്കോൽക്കാവ് ഭഗവതി ക്ഷേത്രത്തിലെയും 26..മത് ശ്രീമദ് ഭാഗവത യജ്ഞതിന്റെ ഭാഗമായി നടന്ന രുഗ്മിണി സ്വയംവരം ഭക്തിസാന്ദ്രമായി

Advertisements