വൈക്കം: തിരുവരങ്ങിൽ നൃത്താർച്ചനയ്ക്ക് എത്തിയ കൗമാരക്കാരി ക്ഷേത്രത്തിൽ കൃഷ്ണൻ്റേയും രാധയുടേയും ചിത്രം വരച്ച് സമർപ്പിച്ചു.
തെയ്യത്തിൻ്റെ നാടായ കണ്ണൂരിലെ പിണറായി കാപ്പുമ്മൽ
മമ്പറം ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിവേദ യാണ്
ശ്രീകൃഷ്ണൻ്റെയും രാധയുടെയും ചിത്രം വൈക്കം മൂത്തേടത്തുകാവ്
പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമർപ്പിച്ചത്. ചുറ്റമ്പല സമർപ്പണം
അഷ്ടബന്ധകലശം
എന്നിവ
നടക്കുന്നതിൻ്റെ ഭാഗമായി
തിരുവരങ്ങിൽ നൃത്താർപ്പണത്തിന് എത്തിയതായിരുന്നു വേദ.
തെയ്യത്തിൻ്റെ നാടായ കണ്ണൂരിൽ നിന്നെത്തിയ ചിത്രരചന അഭ്യസിച്ചിട്ടില്ലാത്ത വേദ കൃഷ്ണ ഭക്തിയാൽ യുട്യൂബിൽ നോക്കി ചിത്രം വരയ്ക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശ്രീകൃഷ്ണൻ്റെയും രാധയുടെയും ചിത്രം വേദ
ക്ഷേത്രം മുഖ്യകാര്യദർശി
എ.ജി വാസുദേവൻ നമ്പൂതിരിക്ക് കൈമാറി.വേദയുടെ മാതാവ് ഷിൽന, ബന്ധുക്കൾവേദയുടെ കൂട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.