വൈക്കത്തെത്തിയ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിക്ക് സിപിഎം വൈക്കം ഏരിയ കമ്മറ്റി സ്വീകരണം നൽകി

വൈക്കം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് സഖാവ് പി. കൃഷ്ണപിള്ളയുടെ ജന്മനാടായ വൈക്കത്തെത്തിയ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിക്ക് സിപിഎം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. വൈക്കം തെക്കേനടയിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് എത്തിയ എം.എ. ബേബിയെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പി. കെ.ഹരികുമാർ പൊന്നാട അണിയിച്ച് സ്വീകരിച്ചു.ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് എം.എ.ബേബി വൈക്കത്ത് എത്തുന്നത്. എം.എ. ബേബിക്കൊപ്പം ഭാര്യ ബെറ്റിയുമുണ്ടായിരുന്നു. സി പി എം ജില്ലാ സെക്രട്ടറി ടി.ആർ.രഘുനാഥ്, അഡ്വ.കെ.അനിൽ കുമാർ,റജിസഖറിയ, കെ.ശെൽവരാജ്, പി.വി.സുനിൽ, പി.ശശിധരൻ,ഡോ. സി.എം.കുസുമൻ, കെ.കെ.രഞ്ജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles