വൈക്കം : കുലശേഖരമംഗലം തേവലക്കാട്ട് ശ്രീധന്വന്തരി ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്‌താഹ യജ്ഞവും മകരസംക്രമവും നാളെ മുതൽ 14 വരെ നടക്കും.നാളെ 5.30ന് ചാത്തനാട് ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന വിഗ്രഹ ഘോഷയാത്ര ശ്രീ ധന്വന്തരി ക്ഷേത്ര സന്നിധിയിൽ വൈകുന്നേരം ഏഴിന് എത്തുന്നതോടെ ക്ഷേത്രം തന്ത്രി വടശേരി ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരി ദദ്രദീപപ്രകാശനം നിർവഹിക്കും. ക്ഷേത്രമേൽശാന്തി യദുകൃഷ്ണൻ സഹ കാർമ്മികനാകും. യജ്ഞാചാര്യൻ തുറവൂർ ബിനീഷ് ഭാഗവതമാഹാത്മ്യ പ്രഭാഷണം നടത്തും. ഒൻപതിന് രാവിലെ 11ന് തിരുമുൽ കാഴ്ച സമർപ്പണം.12ന് ഉണ്ണിയൂട്ട്, തുലാഭാരം, പ്രസദ ഊട്ട്.10ന് വൈകുന്നേരം അഞ്ചിന് വിദ്യരാജഗോപാല മന്ത്രാർച്ചന.11ന് രാവിലെ 11ന് സ്വയംവര ഘോഷയാത്ര,11.30ന് രുക്മിണി സ്വയംവരം. വൈകുന്നേരം അഞ്ചിന് സർവൈശ്വര്യ പൂജ .12ന് രാവിലെ 11 ന് കുചേല സദ്ഗതി.13ന് രാവിലെ 8.30ന് സ്വധാമ ഗമനം. വൈകുന്നേരം അഞ്ചിന് കുംഭകുടഘോഷയാത്ര.14ന് നടക്കുന്ന മകര സംക്രമമഹോത്സവം വലിയ ഗുരുതിയോടെ സമാപിക്കും.