വൈക്കം : കൃഷിപണിക്കിടെ കർഷകൻ പാടത്ത് കുഴഞ്ഞ് വീണ് മരിച്ചു. തലയോലപ്പറമ്പ് പന്നിക്കോട്ടിൽ ടോമി കുര്യാക്കോസ് (54) ആണ് മരിച്ചത്. തലയോലപ്പറമ്പ് ആലങ്കേരി പാടശേഖരത്തിൽ ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. കൃഷി പണിക്കിടെ ടോമി കുഴഞ്ഞ് വീഴുന്നത് കണ്ട് സമീപത്തെ പാടങ്ങളിൽ പണിയെടുത്തു കൊണ്ടിരുന്ന കർഷകർ ഓടിയെത്തി ഇയാളെ ഉടൻ മുട്ടുചിറയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ – മേഴ്സി. മക്കൾ – ആൽവിൻ, ആന്റോ. സംസ്ക്കാരം ഒക്ടോബർ 24 തിങ്കൾ വൈകിട്ട് 3ന് തലയോലപ്പറമ്പ് സെന്റ് ജോർജ്ജ് ദേവാലയത്തിൽ.
Advertisements