നാഷണൽ ദന്തദിനാചരണം: വൈക്കം ടൗൺ റോട്ടറി ക്ലബ് ദന്ത ശുചിത്വ ദിനാചരണം നടത്തി

വൈക്കം: നാഷണൽ ദന്ത ശുചിത്വ ദിനത്തോടനുബന്ധിച്ച് വൈക്കം ടൗൺ റോട്ടറി ക്ലബ്ബ് ഇന്ത്യൻ ദന്തൽ അസോസിയേഷൻ കേരള ചാപ്റ്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദന്ത ശുചിത്വ ദിനാഘോഷവും അമൃതം പദ്ധതി ഉദ്ഘാടനവും നടത്തി. വൈക്കം സത്യഗ്രഹ മെമ്മോറിയൽ സ്‌ക്കൂളിൽ ദന്ത ശുചിത്വദിനാഘോഷവും റോട്ടറി ഡിസ്ട്രിക്റ്റ് 3211ന്റെ അമൃതം പദ്ധതി ഉദ്ഘാടനവും കോട്ടയം ജില്ലാ ആശുപത്രി മേധാവി ഡോ. പി.വിനോദ് നിർവഹിച്ചു.

Advertisements

യോഗത്തിൽ ടൗൺ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ടി.കെ.ശിവപ്രസാദ് ആധ്യക്ഷത വഹിച്ചു. തുടർന്നു സ്‌ക്കൂൾ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസും, ദന്തൽ പരിരോധന ക്യാമ്പും നടത്തി.സംസ്ഥാന നാടക അവാർഡ് ജേതാവ് പ്രദീപ് മാളവിക, റോട്ടറി അസിസ്റ്റന്റ്. ഗവർണർ രാജൻപൊതി, ജയ്‌സൺ വലിയ കുളങ്ങര, ഹെഡ്മിസ്ട്രസ് പി.ആർ.ബിജി, ക്ലബ്ബ് സെക്രട്ടറി സിറിൽ ജെ. മഠത്തിൽ, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഷാജി ടി. കുരുവിള , ഐ ഡി എ പ്രസിഡന്റ് ഡോ. ജയിംസ് തോമസ്, ഡോ.മിലി ജയിംസ് , ഡി.നാരായണൻനായർ ,എൻ.കെ.സെബാസ്റ്റ്യൻ ഡോ. സിവി വി. പുലയത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. അനൂപ് , ഡോ. വിഷ്ണു, ഡോ. ശ്രീജിത്ത്, ഡോ.സിത്താര, ഡോ. ഉമ, ഡോ.ആൻ മരിയ,ഡോ. കൃഷ്ണപ്രീയ,ഡോ. ടിസ എന്നിവർ ദന്തൽ ക്യാമ്പിന് നേതൃത്വം നല്കി.500 വിദ്യാർത്ഥികൾ ദന്തപരിശോധന ക്യാമ്പിൽ പങ്കെടുത്തു.

Hot Topics

Related Articles