തലയോലപ്പറമ്പ് : തൊഴിലുറപ്പ് തൊഴിലാളികളെ കടന്നൽ കൂട്ടം ആകമിച്ചു. പതിനൊന്ന് തൊഴിലാളികൾക്ക് സാരമായി പരുക്കേറ്റു. ചെമ്പ് പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ തൊഴിലുറപ്പ് തൊഴിലിൽ ഏർപ്പെട്ടിരുന്നവർക്കാണ് കടന്നൽ ആക്രമണത്തിൽ പരിക്കേറ്റത്. തിങ്കളാഴ്ച്ച രാവിലെ പത്തോടെയായിരുന്നു സംഭവം.
Advertisements
ദേഹമാസകലം കടന്നൽ കുത്തേറ്റ തൊഴിലാളികളെ പൂത്തോട്ട സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രഥമ ശുശ്രുഷ നൽകിയശേഷം വിട്ടയച്ചു. പുവത്തിക്കുന്നേൽ ഭാഗത്ത് തെക്കൂട്ട്കാരയിൽ ഡോ. പി.ജി.പ്രിയവദയുടെ പുരയിടത്തിൽ ജോലി ചെയ്യുമ്പോഴായിരുന്നു സമീപത്തെ ഇല്ലിക്കാട്ടിൽ കൂടുകൂട്ടിയിരുന്ന കടന്നലുകൾ ഇളകി തൊഴിലാളികളെ കുത്തിയത്.