വൈക്കം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം എൽഡിഎഫ് നേതൃത്വത്തിൽ വൈക്കത്ത് വിപുലമായി ആഘോഷിക്കും. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 12ന് വൈകിട്ട് വൈക്കത്ത് ഘോഷയാത്രയും സമ്മേളനവും നടത്തും. കേരളത്തിലെ ചരിത്ര പ്രാധാന്യമുള്ള കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യ ദിന ക്യാമ്പയിനുകൾ സംഘടിപ്പിക്കാനുള്ള എൽഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പരിപാടി നടത്തുന്നത്.
ഓഗസ്റ്റ് 12ന് വൈകിട്ട് നാലിന് ആരംഭിക്കുന്ന ഘോഷയാത്രയിൽ അയ്യായിരം പേർ അണിനിരക്കും. സിപിഐ പ്രവർത്തകർ ഇണ്ടംതുരുത്തി മനയിലും സിപിഎം പ്രവർത്തകർ തെക്കേനടയിലെ ഏരിയാ കമ്മിറ്റി ഓഫീസിലും, എൽഡിഎഫിലെ മറ്റ് കക്ഷികൾ വടക്കേനട ദേവസ്വം ഗ്രൗണ്ടിലും കേന്ദ്രീകരിച്ച് റാലിയായി പടിഞ്ഞാറേഗോപുരനടയിൽ സംഗമിച്ച് ഒറ്റ ഘോഷയാത്രയായി ബോട്ട് ജെട്ടി മൈതാനിയിലേക്ക് നീങ്ങും. തുടർന്ന് ബോട്ട് ജെട്ടി മൈതാനിയിൽ പൊതുസമ്മേളനം നടക്കും.