വൈക്കം: തലയോലപറമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലേയും പുഴയോര മേഖലയിലും കൂടുതൽ വീടുകൾ വെള്ളത്തിലായി. മറവൻതുരുത്ത് പഞ്ചായത്തിലെ മണലേൽ , കുളങ്ങര കോളനികളിലെ വീടുകൾ വെള്ളത്തിലായി. പുഴയിലെ വെള്ളം ഒഴുകി പോകാതെ സ്തംഭിച്ചു നിൽക്കുന്നതിനാൽ മഴ കനത്താൽ കൂടുതൽ വീടുകളിലേക്ക് വെള്ളം കയറുമെന്ന സ്ഥിതിയാണ്.
മണലേൽ കോളനിയിലെ 15 ഓളം കുടുംബങ്ങളിലെ 40 ഓളം പേർ മറവൻതുരുത്ത് യുപി സ്കൂളിൽ തുറന്ന ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. മറവൻതുരുത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോ. ലിറ്റി തോമസിന്റ നേതൃത്വത്തിൽ ക്യാമ്പിലെ അന്തേവാസികളെ പരിശോധിച്ചു. സിവിൽ സപ്ലൈസുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതർ ഭക്ഷണസാധനങ്ങൾ ക്യാമ്പിലെത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഞ്ഞിപ്പാലം, ഇടവട്ടം ഭാഗങ്ങളിലും വെള്ളം ഇരച്ചെത്തുന്നതിനാൽ കൂടുതൽ പേരെ ക്യാമ്പിലേക്കു മാറ്റുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. രമ, വൈസ് പ്രസിഡന്റ് വി.ടി. പ്രതാപൻ എന്നിവർ പറഞ്ഞു. തലയോലപറമ്പ് പഞ്ചായത്തിലെ പഴംമ്പെട്ടി, തേവലക്കാട് ഭാഗങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി. തേവലക്കാട്ട് 10 ഓളം വീടുകൾക്കുള്ളിൽ വെള്ളം കയറി. ഭൂരിഭാഗം വീടുകളും ഇവിടെ വെള്ളക്കെട്ടിലാണ്. വീടിനുള്ളിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങൾ കട്ടിലുകൾ ഉയർത്തി വച്ച് വീടുകളിൽ കഴിയുകയാണ്