വൈക്കം തലയാഴത്ത് വായനാ മത്സര വിജയികളെ അനുമോദിച്ചു 

വൈക്കം : വൈ എം സി എ ലൈബ്രറിയുടെ നേതൃത്വത്തിൽ തലയാഴം പഞ്ചായത്ത് പരിധിയിലെ സ്കൂളുകളിൽ നടത്തിയ വായന മത്സരത്തിൽ വിജയികൾക്കായുള്ള കുട്ടികൾക്ക് നൽകിയ അനുമോദന പരിപാടി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.രഞ്ജിത് കെ. കെ  ഉദ്ഘാടനം നിർവ്വഹിച്ചു, തലയാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബി എൻ സെബാസ്റ്റ്യൻ വിജയികളായുള്ള കുട്ടികൾക്ക് സമ്മാന വിതരണം നടത്തി. 

Advertisements

നവതി ആഘോഷിക്കുന്ന ശേഖരൻ നായർ സാറിനെ പൊന്നാട അണിയിച്ചാദരിച്ചു.തലയാഴം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി. മധു, വൈ എം സി എ താലൂക്ക് ഭാരവാഹികൾ, വൈ എം സി എ പ്രസിഡൻ്റ് നാരയണനുണ്ണി, സെക്രട്ടറി. ഗോപാലകൃഷ്ണൻ , വൈസ് പ്രസിഡൻ്റ് മണിക്കുട്ടൻ വി. എസ് പള്ളിയാട് എസ് എൻ യു പി എസ്  ഹെഡ്മാസ്റ്റ്ർ പി.പ്രദീപ് ,, സി കെ എം സ്കൂൾ അദ്ധ്യാപിക സന്ധ്യ  കുട്ടികൾ രക്ഷകർത്താക്കൾ ഉൾപ്പെടെ 100 കണക്കിന് ആളുകൾ പരിപാടിയിൽ പങ്കെടുത്തു.

Hot Topics

Related Articles