വൈക്കം : ചെമ്മനാകരി ബോട്ട് ജട്ടികടവിലും ചെമ്മനാ കരി ചൂള പരിസരത്തും ഫിഷറീസ് വകുപ്പ് നടത്തിയ പരിശോധനയിൽ ഒരു ടണ്ണിലധികം മല്ലികക്ക പിടികൂടി. പിടിച്ചെടുത്ത മല്ലികക്ക തിരികേ കായലിൽ നിക്ഷേപിച്ചു. മല്ലികക്ക വാരിയ വർക്കെതിരെ നിയമ നടപടി സ്വികരിക്കുകയും 1000O/- പിഴ അടയക്കാനും നിർദ്ദേശിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്യം അറിയിച്ചു. ഫിഷറീസ് അസിസ്റ്റൻ്റ് എക്സ്റ്റൻഷൻ ഓഫീസർ പ്രിയാ മോൾ വി എസ്സ് ,ഗിരിഷ് ജെ , സ്വാതിഷ് ആർ, ജിഷ്ണു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Advertisements