തലയാഴം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വൻ വിജയം

വൈക്കം : തലയാഴം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലെ സഹകരണ സംരക്ഷണ മുന്നണിക്ക് വൻ വിജയം. കോൺഗ്രസ്- ബിജെപി കൂട്ടുകെട്ടിനെ തകർത്തെറിഞ്ഞുകൊണ്ടാണ് സഹകരണ സംരക്ഷണം മുന്നണിയുടെ മുഴുവൻ സ്ഥാനാർത്ഥികളും വൻഭൂരിപക്ഷത്തിൽ വിജയിച്ചത്.

Advertisements

സഹകരണ സംരക്ഷണം മുന്നണി സ്ഥാനാർത്ഥികളായ കെ വി ഉദയപ്പൻ,കിഷോർ ഐസക്, പി കെ കുമാരൻ,ഡി ഗിരീഷ് കുമാർ, ഇ സി പ്രദീപ് കുമാർ, ബി രഘു, വി ലക്ഷ്മണൻ,പി സുശീലകുമാരി ,പി എസ് കവിത, മരിയ ജുഡീത്ത, ബിജു പറപ്പള്ളി, ജോസ് കാട്ടിപറമ്പിൽ, സജിത പ്രസാദ്, എൻ കെ രാജി ജയകുമാർ , കെ എൻ രാജേന്ദ്രൻ നായർ എന്നിവർ വിജയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെരഞ്ഞെടുപ്പിന് ശേഷം പ്രവർത്തകരുടെ നേതൃത്വത്തിൽ പുത്തൻപാലം മുതൽ ആലത്തൂർ വരെ ആഹ്ലാദപ്രകടനം നടത്തി. ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളായ കെ അരുണൻ, എം ഡി ബാബുരാജ്, പി എസ് പുഷ്‌ക്കരൻ, കെ കുഞ്ഞപ്പൻ, കെ കെ രഞ്ജിത്ത്, എം യു കോര എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Hot Topics

Related Articles