ഫോട്ടോ: വൈക്കം ആറാട്ടുകുളങ്ങരയിൽ വൈദ്യുത ലൈന് മീതെ വീണ മരം ഫയർഫോഴ്സ് മുറിച്ചു നീക്കുന്നു
വൈക്കം:ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വ്യാപകമായി വീടുകൾക്കും വൈദ്യുത ലൈനുകൾക്കും മീതെ വീണ് വീടുകൾക്ക് കേടുപാട് സംഭവിച്ചു. പോസ്റ്റുകളടക്കം മറിഞ്ഞതിനാൽ നഗരത്തിലും ഉൾപ്രദേശങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി തടസപ്പെട്ടു. ഉദയനാപുരം ഇരുമ്പൂഴിക്കരയിൽ അൻസാരിമൻസിലിൽ അൻസാരിയുടെ വീടിനും തലയാഴം പള്ളിയാട് ഭാഗത്ത് ലളിതയുടെ വീടിനു മീതേയും മരം വീണ് വീടിനു ഭാഗീകമായി നാശം സംഭവിച്ചു. കരിയാർ സ്പിൽവേയ്ക്ക് സമീപം വൻമരം കടപുഴകി വൈദ്യുതി ലൈന് മുകളിൽ വീണ് വൈദ്യുതി തകരാറിലായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ എസ് ഇ ബി ജീവനക്കാർ അക്ഷീണ യത്നം നടത്തി രാത്രിയോടെ വൈദ്യുതി പുനസ്ഥാപിച്ചു.വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങരഭാഗത്ത് വൈദ്യുതി ലൈന് മീതെ വീണ മരം ഫയർഫോഴ്സ് എത്തിയാണ് മുറിച്ചു നീക്കിയത്.