ചെമ്പ്സെൻ്റ് തോമസ് യാക്കോബായ സുറിയാനിപള്ളിയിൽ ശ്രേഷ്ഠ കാത്തോലിക്ക ആബൂൻമോർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് ഊഷ്മള സ്വീകരണം നൽകി

വൈക്കം: ചെമ്പ്സെൻ്റ് തോമസ് യാക്കോബായ സുറിയാനിപള്ളിയിൽ ശ്രേഷ്ഠ കാത്തോലിക്ക ആബൂൻമോർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് ഊഷ്മള സ്വീകരണം നൽകി. പള്ളിയിൽ കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത റവ. ഡോ.മാത്യൂസ് മോർ ഈവാനിയോസ് തിരുമേനിയുടെ അധ്യക്ഷതയിൽ നടന്ന അനുമോദന സമ്മേളനം സി.കെ.ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ വിവിധ മതസ്ഥരുടെ ഇടയിലെ സാഹോദര്യം ഇല്ലാതാക്കുന്നതരത്തിലുള്ള പ്രവണതകൾ വർധിപ്പിക്കുന്നതിനെ ചെറുത്ത് സ്നേഹവും അനുതാപവും വീണ്ടെടുക്കാൻ ശ്രേഷ്ഠ കത്തോലിക്ക ബാവയടക്കമുള്ള മതമേലധ്യക്ഷൻമാർ മുൻകൈയെടുക്കണമെന്ന് സി.കെ.ആശഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.വിഭാഗിയതകൾക്കതീതമായി പരസ്പരസ്നേഹവും കരുതലും ഊട്ടിയുറപ്പിച്ച് ജീവിതം കൂടുതൽ സ്നേഹസാന്ദ്രമാക്കാൻ കൂട്ടായശ്രമമുണ്ടാകണമെന്ന്
ശ്രേഷ്ഠ കാത്തോലിക്ക ആബൂൻമോർ ബസേലിയോസ് ജോസഫ് ബാവ മറുപടി പ്രസംഗത്തിൽആഹ്വാനം ചെയ്തു.

Advertisements

മോൻസ് ജോസഫ് എം എൽ എ , ഫാ.ഹോർമീസ്തോട്ടക്കാട്ട്കര, ചെമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് സുകന്യ സുകുമാരൻ, വാർഡ് മെമ്പർ രഞ്ജിനിബാബു, വികാരി ഫാ.ജോയി ആനക്കുഴി, കൈക്കാരൻ കുര്യാക്കോസ് പാലത്തിങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ വിവിധ പരീക്ഷകളിൽ വിജയിച്ചവർക്ക് മെറിറ്റ് അവാർഡും ചാരിറ്റി ഫണ്ട് വിതരണവും നടത്തി.

Hot Topics

Related Articles