തലയോലപ്പറമ്പ് : ആർട്ട് മീഡിയയുടെ സമ്മർ വെക്കേഷൻ ക്ലാസ് സമാപിച്ചു. കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗവും തപസ്യ കലാസാഹിത്യവേദി സംസ്ഥാന സെക്രട്ടറിയുമായ പി ജി ഗോപാലകൃഷ്ണൻ ചിത്രം വരച്ച് കൊണ്ട് സമാപന പരിപാടി ഉദ്ഘാടനം ചെയ്തു, ഗാന രചയിതാവും കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവുമായ ജയകുമാർ കെ പവിത്രൻ, സീനിയർ അമച്വർ അസ്ട്രോണമറും ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററിന്റെ പ്രവർത്തകനുമായ രവീന്ദ്രൻ കെ കെ., അമച്വർ അസ്ട്രോണമറും ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററിന്റെ കോ -ഓർഡിനേറ്ററുമായ ബിനോയ് പി ജോണി എന്നിവർ കുട്ടികളുമായി സംവദിച്ചു. തുടർന്ന്
കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ആർട്ട് മീഡിയ ഡയറക്ടർ ശ്രീജേഷ് ഗോപാൽ കൃതജ്ഞത അറിയിച്ചു.
ഫോട്ടോ : ആർട്ട് മീഡിയയുടെ സമ്മർ വെക്കേഷൻ ക്ലാസ്സ സമാപനം കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗവും തപസ്യ കലാസാഹിത്യവേദി സംസ്ഥാന സെക്രട്ടറിയുമായ പി ജി ഗോപാലകൃഷ്ണൻ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. ജയകുമാർ കെ പവിത്രൻ ബിനോയ് പി ജോണി രവീന്ദ്രൻ കെ കെ എന്നിവർ സമീപം.