വൈക്കം: അഡ്വ.വി.വി. സത്യൻ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കെ.പി.സി.സി അംഗവും വൈക്കം നഗരസഭ പ്രതിപക്ഷ നേതാവുമായിരുന്ന വി.വി.സത്യന്റെ മൂന്നാം ചരമവാർഷി ദിനം ആചരിച്ചു. രാവിലെ വൈക്കം പ്രൈവറ്റ് ബസ് സ്റ്റാന്റിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തി. തുടർന്ന് വൈക്കം
സത്യാഗ്രക സ്മാരക ഹാളിൽ അനുസ്മരണ സമ്മേളനം നടത്തി.
Advertisements
ട്രസ്റ്റ് പ്രസിഡന്റ് അക്കരപ്പാടം ശശിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നഗരസഭ ചെയർപേർസൺ രാധിക ശ്യാം ഉൽഘാടനം നടത്തി. അഡ്വ.പി.പി. സിബിച്ചൻ, പി.വി.പ്രസാദ്, പി.ടി. സുഭാഷ്, കെ.ആർ. ഷൈല കുമാർ ,വി.സമ്പത്ത് കുമാർ, ബി. അനിൽകുമാർ,ഇടവട്ടം ജയകുമാർ, വിവേക് പ്ളാത്താനത്ത് എന്നിവർ പ്രസംഗിച്ചു