വൈക്കം ഭാസ്ക്കരൻ നായർ സ്‌മാരക വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

തലയോലപ്പറമ്പ് :  വൈക്കം താലൂക്ക് ഡിഫൻസ് ഏക്സ് – സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള  വൈക്കം ഭാസ്ക്കരൻ നായർ സ്‌മാരക വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഗവ. വൊക്കേഷണൽ  ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പരിപാടി

Advertisements

ഏസ്. ഏസ് ഏൽ സി. , പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ  അവാർഡുകൾ ഏറ്റുവാങ്ങി. വൈക്കം താലൂക്ക് ഡിഫൻസ് ഏക്സ് – സർവീസ് സൊസൈറ്റി പ്രസിഡന്റ്  റിട്ട: സുബേദാർ പി. ആർ. തങ്കപ്പൻ ഉദ്ഘാടനം നിർവ്വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്കൂൾ ഹെഡ് മാസ്റ്റർ  ജി ശ്രീ രഞ്ജിത്  അധ്യക്ഷത വഹിച്ചു. സൊസൈറ്റി വൈസ് പ്രസിഡന്റ്  റിട്ട: സുബേദാർ കെ. ചക്രപാണി  മുഖ്യപ്രഭാഷണം നടത്തി. വൈക്കം ഭാസ്ക്കരൻ നായർ സ്മാരക സാംസ്കാരിക സമിതി ചെയർമാൻ  ഡോ: എച്ച് സദാശിവൻ പിള്ള ,ഡോ: പ്രീതൻ , പി. ബാലചന്ദ്ര മേനോൻ . സുനിൽ കളത്തൂർ , സോമശേഖരൻ നായർ , ജോസഫ് തോമസ് . ബഷീർ ഉമ്മാം കുന്ന് എന്നിവർ ചേർന്ന്  വിദ്യാർത്ഥികൾക്കുള്ള പുരസ്ക്കാരവിതരണം  നിർവഹിച്ചു. സൊസൈറ്റി സെക്രട്ടറി മുരളീധരൻ  സ്കൂൾ പ്രിൻസിപ്പൽ ഏസ് . അനില, രജനീഷ് വൈക്കത്തുകാരൻ , പ്രവീൺ ഭാസ്ക്കർ ,വൈക്കം ദേവ് , രോഹിണി പ്രവീൺ  അധ്യാപകരായ  ടി. രാജേഷ്, ആർ. രവീഷ്  , സി. ആർ  ധരശ്രീ ദേവി.  ചിത്ര എന്നിവർ  പങ്കെടുത്തു.

Hot Topics

Related Articles