ഫോട്ടോ:ഇണ്ടംതുരുത്തി കാർത്ത്യായനി ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി മോനാട്ടില്ലത്ത് ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കളഭാഭിഷേകത്തിനുള്ള കളഭം ശ്രീകോവിലിലേയ്ക്ക് എഴുന്നള്ളിക്കുന്നു
Advertisements
വൈക്കം: ഇണ്ടംതുരുത്തി കാർത്ത്യായനി ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ഭക്തി സാന്ദ്രമായി.ഇന്നലെ രാവിലെ കളഭാഭിഷേകത്തോടുകൂടിയാണ് പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾ നടന്നത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി മോനാട്ടില്ലത്ത് ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന പൂജാകർമ്മങ്ങൾക്ക് മേൽശാന്തി ഇണ്ടംതുരുത്തിൽവിഷ്ണുനമ്പൂതിരി സഹകാർമികത്വം വഹിച്ചു.ഇണ്ടംതുരുത്തിൽ നിലകണ്ഠൻനമ്പൂതിരി, മുരളിധരൻനമ്പൂതിരി, ഹരിഹരൻനമ്പൂതി എന്നിവർ നേതൃത്വം നൽകി.