വൈക്കം: വൈക്കത്തെ ജനമൈത്രി പോലിസ്റ്റേഷനുകൾ , വൈക്കം ജനമൈത്രി സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അതിഥി തൊഴിലാളികൾക്കായി വൈദ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ സംഘടിപ്പിച്ച വൈദ്യപരിശോധന ക്യാമ്പ് സി.കെ. ആശ എം എൽ എ ഉദ്ഘാടനം ചെയ്തു. വൈക്കം നഗരസഭ ചെയർ പേഴ്സസൺ രാധികാശ്യാം അധ്യക്ഷത വഹിച്ചു.വൈക്കം ഡി വൈ എസ് പി എ.ജെതോമസ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ബിന്ദുഷാജി, എസ് എച്ച് ഒമാരായ കെ ജി കൃഷ്ണൻ പോറ്റി, കെ.എസ് ജയൻ , സജീവ് ചെറിയാൻ, ശരണ്യ എസ്. ദേവൻ തുടങ്ങിയവർ സംബന്ധിച്ചു. വൈക്കം താലൂക്ക് ആശുപത്രി ആർ എം ഒ ഡോ.ഷീബയുടെ നേതൃത്വത്തിൽ ഡോക്ടർമാർ പരിശോധനയ്ക്ക് നേതൃത്വം നൽകി. അതിഥിതൊഴിലാളികളുടെ വലിയ പങ്കാളിത്തത്താൽ ക്യാമ്പ് ശ്രദ്ധേയമായി.