വൈക്കത്ത് കീരിയുടെ കടിയേറ്റ് വയോധികയ്ക്ക് പരിക്ക്

വൈക്കം:
കീരികടിച്ച് വയോധികയ്ക്ക് പരിക്കേറ്റു.വൈക്കം കാലാക്കൽ മാലതി ദിവാകരനാ(75)ണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ വീടിനകത്ത് ടിവികണ്ടു കൊണ്ടിരുന്ന സമയത്താണ് ഇവർക്ക് കീരിയുടെ കടിയേറ്റത്. വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് മാലതിക്ക് കുത്തിവയ്പ് നല്കി. കാലാക്കൽ ഭാഗത്തെ വീടുകളിൽ കീരിശല്യം രൂക്ഷമായതായി പരാതിയുണ്ട്.

Advertisements

Hot Topics

Related Articles