വൈക്കം : ആയുർവേദ ദിനാചാരണത്തിന്റെ ഭാഗമായി വെച്ചൂർ ഗ്രാമപഞ്ചായത്തിന്റെയും, ആയുഷ് പി എച്ച് സി ആയുർവേദത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇടയാഴം മഹാത്മാ ഗ്രന്ഥശാലയിൽ വെച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗം വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് 3-ആം വാർഡ് മെമ്പർ സഞ്ജയൻ സ്വാഗതം ആശംസിച്ചു.
ആരോഗ്യവിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ മണിലാൽ, മെമ്പർമാരായ ഗീത സോമൻ, ബിന്ദുമോൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മെഡിക്കൽ ഓഫീസർമാരായ ഡോ പി നിലീന, ഡോ സ്മിത ജി പണിക്കർ, ഡോ ശ്രീദേവി എം മറ്റു ആശുപത്രി സ്റ്റാഫുകളായ ഗീത, സുമിത, ലൈബ്രറി സ്റ്റാഫ് സുജ എന്നിവർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു. നൂറ്റിയിരുപതോളം രോഗികൾ പങ്കെടുത്ത ക്യാമ്പിൽ വിശദമായി പരിശോധന നടത്തി ആവശ്യമായ എല്ലാ മരുന്നുകളും കൊടുത്തു.