വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഉൽസവത്തിന്റ സുഗമമായ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിനായി സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവന്റ നേതൃത്വത്തിൽ യോഗം ചേർന്നു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന യോഗത്തിൽ സി.കെ ആശ എം എൽ എ അധ്യക്ഷത വഹിച്ചു.യോഗത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൽസവത്തിന് ഏർപ്പെടുത്തുന്ന ക്രമീകരണങ്ങൾ വിശദീകരിച്ചു. വൈക്കം നഗരസഭ ചെയർപേഴ്സൺ രാധികശ്യാം, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അക്കരപ്പാടം ശശി, അബ്ദുൾസലാം റാവുത്തർ, ശശി വളവത്ത്, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ഷാജി വല്ലുത്തറ തുടങ്ങിയവർ പ്രസംഗിച്ചു.
വൈക്കത്തഷ്ടമി : മന്ത്രി വി.എൻ വാസവന്റ നേതൃത്വത്തിൽ യോഗം ചേർന്നു
Advertisements