വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെ ചൊല്ലി തർക്കം : സിപിഐ – എഐടിയുസി പ്രവർത്തകരെ പോലീസ് മർദ്ദിച്ചു : നാളെ വൈക്കത്ത് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി വി. ബി ബിനു

വൈക്കം: വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസുമായി ഉണ്ടായ സംഘർഷത്തിൽ സിപിഐ മണ്ഡലം ഭാരവാഹികൾക്കും രണ്ട് തൊഴിലാളികൾക്കും പരിക്കേറ്റതിൽ പ്രതിക്ഷേധിച്ച് നാളെ രാവിലെ 10ന് സി പി ഐയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി വി.ബി.ബിനു.പ്രതിക്ഷേധ സമരത്തിൽ പോലീസ് നേതാക്കളെ തെരഞ്ഞ് പിടിച്ച് മർദ്ദിക്കുകയായിരുന്നു. സി പി ഐവൈക്കം മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ്, അസിസ്റ്റൻ്റ് സെക്രട്ടറി പി. പ്രദീപ്, ഭാഗ്യക്കുറി വിൽപനക്കാരൻ സുകുമാരൻ, മത്സ്യവിൽപനക്കാരൻ മനോഹരൻ എന്നിവർക്കാണ് പോലീസ് മർദ്ദനമേറ്റത്. ഇടതുപക്ഷസർക്കാരിൻ്റെ പോലീസ് നയത്തിന് വിരുദ്ധമായാണ് പോലീസ് പ്രവർത്തിച്ചത്. കോടതി ഉത്തരവില്ലാതെ ഏകപക്ഷീയമായി നഗരസഭയുടെ താൽപര്യപ്രകാരം വർഷങ്ങളായി പാതയോരത്ത് കച്ചവടം നടത്തി ഉപജീവനം നടത്തുന്നവരെ നീക്കി. വൈക്കം പോലീസ് സ്റ്റേഷനിൽ തൊഴിലാളികളെ കാണാനെത്തിയ സി.കെ. ആശ എം എൽ എയോട് മോശമായും ധിക്കാരപരവുമായാണ് സി ഐ പെരുമാറിയതെന്നും വൈക്കം പോലൊരു സ്ഥലത്ത് ഇത്തരം ഉദ്യോഗസ്ഥരെ വച്ചു പൊറുപ്പിക്കാനാവില്ലെന്നും വി.ബി. ബിനു പറഞ്ഞു.

Advertisements

Hot Topics

Related Articles