വൈക്കം പള്ളിപ്രത്തുശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സെബാസ്റ്റ്യൻ ആൻ്റണി പടിയിറങ്ങുന്നു: പടിയിറക്കം ബാങ്കിനെ മികച്ച നിലയിൽ എത്തിച്ച ശേഷം

വൈക്കം: ജനക്ഷേമകരമായ ഒട്ടേറെ പദ്ധതികളിലൂടെയും വൈവിദ്ധ്യവത്കരണത്തിലൂടെയും വൈക്കം പള്ളിപ്രത്തുശേരി സർവീസ് സഹകരണ ബാങ്കിനെ വൈക്കത്തെ മികച്ച ധനകാര്യസ്ഥാപനമാക്കി മാറ്റിയ പ്രസിഡൻ്റ് സെബാസ്റ്റ്യൻ ആൻ്റണി രണ്ടു പതിറ്റാണ്ടുകാലത്തെ പ്രവർത്തനത്തിനു ശേഷം ചാരിതാർഥ്യത്തോടെ പടിയിറങ്ങുന്നു. ശതാബ്ദി നിറവിലേയ്ക്കെത്തുന്ന പള്ളിപ്രത്തുശേരി സർവീസ് സഹകരണ ബാങ്കിൻ്റെ പ്രസിഡൻ്റായി 2004 ലാണ് സെബാസ്റ്റ്യൻ ആൻ്റണി ചുമതലയേൽക്കുന്നത്. 

Advertisements

കേരള കോൺഗ്രസ് എം അംഗമായി മത്സരിച്ച് ടി വി പുരം പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി നേതൃത്വപാടവം പ്രകടമാക്കിയ കാലത്താണ് നാട്ടുകാർ സാൻ്റിയെന്നു വിളിക്കുന്ന സെബാസ്റ്റ്യൻ ആൻ്റണി ബാങ്കു പ്രസിഡൻ്റു സ്ഥാനം കൂടി ഏറ്റെടുക്കുന്നത്. ആറു കോടി രൂപയുടെ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ബാങ്കിനെ മികച്ച പ്രവർത്തനത്തിലൂടെ പടിപടിയായി ഉയർത്തി സംസ്ഥാനത്തെ ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവച്ച സംഘത്തിനുള്ള ബെസ്റ്റ് പെർഫോമൻസ് അവാർഡ് 2010ൽനേടി. ഇതിനു പുറമെ ജില്ലയിൽ ഒന്നാം സ്ഥാനവും 2011-12 വർഷങ്ങളിൽ രണ്ടാം സ്ഥാനവും നേടി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രവർത്തന മികവ് കണക്കിലെടുത്ത് ബാങ്ക് രണ്ടാം ക്ലാസിൽ നിന്നും ക്ലാസ് വൺ സൂപ്പർ ഗ്രേഡായി ഉയർത്താനും കഴിഞ്ഞു. ആധുനിക സൗകര്യങ്ങളോടെ ബാങ്ക് കെട്ടിടമടക്കം നവീകരിച്ച് വായ്പകളും നിക്ഷേപ പദ്ധതികളും ഏറെ ആകർഷകമാക്കി. ബാങ്കിൻ്റെ വൈവിദ്ധ്യവത്ക്കരണത്തിൻ്റെ ഭാഗമായി ശതാബ്ദി സ്മാരക മന്ദിരമായി മൾട്ടി സർവീസ് സെൻ്റർ നിർമാണം ആരംഭിച്ചു. വൈക്കം നഗര മധ്യത്തിൽ 4.5 കോടി രൂപയ്ക്ക് വാങ്ങിയ 48 സെൻ്റിൽ 65000 ചതുരശ്ര അടിയിൽ കെട്ടിട നിർമ്മാണം പുരോഗമിക്കുകയാണ്. തികഞ്ഞ സാമ്പത്തിക അച്ചടക്കത്തോടെ ഭരണസമിതിയും ജീവനക്കാരും ഏകോപനത്തോടെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലം പ്രവർത്തിച്ചതുമൂലമാണ് ആറുകോടിയിൽ നിന്ന് ബാങ്കിൻ്റെ   പ്രവർത്തനങ്ങൾ 130 കോടിയിലേയ്ക്ക് എത്തിക്കാനായതെന്ന് ബാങ്ക് പ്രസിഡൻ്റ് സെബാസ്റ്റ്യൻ ആൻ്റണി പറയുന്നു. 

രണ്ടു പതിറ്റാണ്ടുകാലം സഹകരണ രംഗത്ത് സജീവമായ സെബാസ്റ്റ്യൻ ആൻ്റണി തുടർച്ചയായി നാലു തവണ ടിവി പുരം പഞ്ചായത്ത് അംഗമായി. പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റു സ്ഥാനങ്ങളും വഹിച്ച സാൻ്റിസഹകരണ രംഗത്തെ പ്രവർത്തനങ്ങളിൽ താൽക്കാലിക അവധി നൽകി രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ ഇനി സജീവമാകാനാണ് തീരുമാനം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.