സംസ്ഥാന പുരാരേഖ വകുപ്പ് വൈക്കം നഗരസഭയുടെ സഹകരണത്തോടെ നടത്തിയ അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷങ്ങളുടെ സമാപനസമ്മേളനം നടത്തി : സി.കെ. ആശ എം എൽ എ ഉദ്ഘാടനം ചെയ്തു

വൈക്കം:സംസ്ഥാന പുരാരേഖ വകുപ്പ് വൈക്കം നഗരസഭയുടെ സഹകരണത്തോടെ അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷം നടത്തി. വൈക്കം സത്യഗ്രഹ സ്മാരക ഗാന്ധി മ്യൂസിയത്തിൽ മൂന്നു ദിവസങ്ങളിലായി നടന്ന മ്യൂസിയം ദിനാഘോഷങ്ങളുടെ സമാപന സമ്മേളനം സി.കെ.ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു. വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് അധ്യക്ഷതവഹിച്ചു. പുരാരേഖ വകുപ്പ് മുൻപബ്ലിക്കേഷൻ ഓഫീസർ ടി.കെ.കരുണദാസ് ക്ലാസ് നയിച്ചു. വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്,നഗരസഭ കൗൺസിലർ ലേഖ ശ്രീകുമാർ,വൈക്കം സർക്കിൾ ഇൻസ്പെക്ടർ എസ്.സുഖേഷ്,മ്യൂസിയം സൂപ്രണ്ട് എ.മഞ്ജു,കേരള അഡീഷണൽ ഓയിൽ പെയിൻ്റിംഗ് ആർട്ടിസ്റ്റ് ലിജിത്ത് എൻ.ഗംഗാധരൻ,ജോസ് ആൻ്റണി തുടങ്ങിയവർ പ്രസംഗിച്ചു.വിവിധ മത്സ രങ്ങളിൽ പങ്കെടുത്ത് വിജയികളായവരെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

Advertisements

Hot Topics

Related Articles