വൈക്കത്ത് വൻ കാറ്റും മഴയും : മഹാദേവ ക്ഷേത്രത്തിലെ ഭീമൻ ആൽമരം നിലംപൊത്തി : ഒഴിവായത് വൻ ദുരന്തം

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഭീമൻ ആൽ വൃക്ഷം നിലം പൊത്തി. ക്ഷേത്രത്തിൽ വടക്കുപടിഞ്ഞാറു ഭാഗത്താത്തുണ്ടായിരുന്ന കൂറ്റൻ ആൽമരമാണ് വ്യാഴാഴ്ച രാവിലെ 7 മണിയോടെ നിലംപൊത്തിയത്.കഴിഞ്ഞ ദിവസങ്ങളിൽ മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ ശിഖരങ്ങൾക്ക് കാറ്റ് പിടിച്ചതിനെ തുടർന്ന് ആൽ വൃക്ഷം ചരിഞ്ഞിരുന്നു.

Advertisements

നൂറ്റാണ്ടുകളുടെ പഴക്കമുളള ഈ ആൽ വൃക്ഷത്തിന് താഴെയാണ് ഉത്സവ കാലങ്ങളിൽ എത്തുന്ന ഗജവീരൻമാരെ തളച്ചിരുന്നത്. ആൽത്തറയുടെ കൽക്കെട്ടും തകർന്നിട്ടുണ്ട്. രാവിലെ ഈ ഭാഗത്ത് ഭക്തജനങ്ങളുടെ തിരക്ക് കുറവായതിനാൽ ആളപായം ഒഴിവായി. പകൽ സമയങ്ങളിൽ കാറ്റു കൊള്ളുവാൻ ഭക്തർ ആൽത്തറയിൽ ഇരിക്കുക പതിവാണ്. മറിഞ്ഞു വീണ മരം മുറിച്ചു മാറ്റുവാൻ നടപടി സ്വീകരിച്ചതായി അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എം. ഈശ്വരൻ നമ്പൂതിരി അറിയിച്ചു.

Hot Topics

Related Articles