കോട്ടയം: വൈക്കത്ത് നിന്ന് കാണാതായ ഫിഷ്ഫാം ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. ഫാമിനുള്ളിൽ കൈകാലുകൾ കെട്ടിയ നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തോട്ടകം ആട്ടാറ പാലത്തിന് പടിഞ്ഞാറുവശത്ത് കരിയാറിന്റെ കൈവഴിയോട് ചേർന്നുള്ള മൂന്നേക്കർ വിസ്തൃതിയുള്ള ഫിഷ് വേൾഡ് അക്വാടൂറിസംഫാമിന്റെ ഉടമ വിപിൻ നായരെയാണ് ഫാമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച മുതലാണ് ഇദ്ദേഹത്തെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയത്. മകളെ പഠന സ്ഥലത്തേക്ക് കൊണ്ടുപോകാൻരാവിലെ എത്തേണ്ട വിപിനെ കാണാതാകുകയായിരുന്നു. ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് ഭാര്യ അനിലയും മറ്റും ഫാമിലെത്തി പരിശോധന നടത്തിയെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിപിൻ കിടന്നിരുന്ന കിടക്ക മറിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. ഫോണും ടോർച്ചും സമീപത്തു കിടന്നിരുന്നു. ഫാമിൽ വിപിൻ കിടന്നിരുന്ന സ്ഥലത്ത് ആരെങ്കിലും എത്തി വിപിനെ തട്ടിക്കൊണ്ടുപോയതാണെന്ന സംശയവും ബലപ്പെട്ടിരുന്നു. ഇതേ തുടർന്ന് വൈക്കം പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പ്രളയവും കോവിഡും മൂലം നന്നായി നടന്നിരുന്ന ഫാം കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നു.ഇതിനിടെയാണ് ഫാമിനുള്ളിൽ നിന്നു തന്നൈ കൈകാലുകൾ ബന്ധിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.