മറവൻതുരുത്ത് : മറവൻതുരുത്ത് പഞ്ചായത്ത് ആറാം വാർഡ് ലഹരി വിരുദ്ധ സമതിയുടെയും ശാന്തിനികേതൻ എൽ പിസ്കൂളിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ബോധവൽക്കരണ ക്ലാസ് മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ ഉദ്ഘാടനം ചെയ്തു.ചെയർമാൻ വി.ടി. പ്രതാപൻ അധ്യക്ഷത വഹിച്ചു. ജനമൈത്രി പോലീസ് ട്രെയിനർ അജേഷ് ബോധവൽക്കരണ ക്ലാസ് നയിച്ചു.
പഞ്ചായത്ത് അംഗങ്ങളായ ഗീതാ ദിനേശൻ.പോൾ തോമസ് ,സിവിൽ എക്സൈസ് ഓഫീസർ ആര്യപ്രകാശ്, പ്രിവന്റ് ഓഫിസർ സിജിമോൻ , ഹെഡ്മിസ്ട്രസ് വിദ്യ .എൻ. ശർമ്മ, പി.ടി എ പ്രസിഡന്റ് ഹരീഷ് കുമാർ . മാതൃസംഗമം പ്രസിഡന്റ് സുബിന അധ്യാപകരായ അബ്ദുൽ ജമാൽ , എൻ. ദിവ്യ, വൈശാഖ്, സൗമ്യ , ഹണി, തുടങ്ങിയവർ പ്രസംഗിച്ചു.